Tuesday, 28 August 2012

അമ്മയ്ക്കൊരോണം

കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രത്തിന്റെ ഓണോല്സവത്തോട്‌ അനുബന്ധിച്ച് നടത്തുന്ന മനുഷ്യ സ്നേഹത്തിന്റെ മഹത്തായ വിളംബരം. ഓരോ മനുഷ്യന്റെയും ഉള്ളിന്റെയുള്ളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഹൃദയ വികാരം.....അമ്മ.

ജീവിത യാത്രയില്‍ നമ്മെ കൈപിടിച്ച് നടത്തിയവര്‍ അനേകര്‍ ഉണ്ടാകാം. സ്നേഹം നല്‍കി , എല്ലാം നല്‍കി നമ്മെ നാമാക്കിയ പിതാവിനെ മറക്കുന്നില്ല . എന്നാല്‍ എല്ലാതിനെയും പിന്തള്ളുന്ന നാമമല്ലേ എല്ലാവര്‍ക്കും അമ്മ.

ആധുനിക കാലത്ത് ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ സ്വന്തം അമ്മയ്ക്ക് പോലും സ്നേഹം നല്കാന്‍ കഴിയാത്ത കാലത്ത് മഹത്തായ ഒരു ഉദ്യമം.. അതായിരുന്നു കാവാലം സൂര്യ കഴിഞ്ഞ വര്‍ഷം ആദ്യമായി സംഘടിപ്പിച്ച അമ്മയ്ക്കൊരോണം. ജീവിത സായാഹ്നത്തില്‍ തനിച്ചായി പോയ അമ്മമാരെ പൊന്നോണ നാളില്‍ ഒരു വേദിയില്‍ അണിനിരത്തി അവര്‍ക്ക് പുതു തലമുറയുടെ സ്നേഹാദരം.

രോഗാതുരരും വിധവകളും ഒക്കെയായ അമ്മമ്മാര്‍ക്കും അമ്മൂമാര്‍ക്കുമോപ്പം കഴിഞ്ഞ തവണ കലാ രംഗത്ത്‌ ശ്രദ്ധേയരായ അമ്മമാര്‍ അടക്കം 116 പേര്‍ പങ്കെടുത്തു. കാവാലം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നുമുള്ള നന ജാതി മതങ്ങളില്‍ പെട്ട അമ്മമാര്‍ അതിര്‍വരമ്പുകള്‍ ഏതുമില്ലാതെ ഒത്തു ചേര്‍ന്നു. അവര്‍ ഗത കാല സ്മരണകള്‍ അയവിറക്കി. ഓണക്കളികള്‍ അവതരിപ്പിച്ചു. ഒരു മിച്ചു ഓണ സദ്യ ഉണ്ടു. ഉദാരമതികളുടെ സഹായത്താല്‍ എല്ലാവര്‍ക്കും ഓണ പുടവകളും സമ്മാനിച്ചു.

മുഖ്യ അതിഥി  ആയി പങ്കെടുത്ത പ്രസിദ്ധ സിനിമ താരം കൊല്ലം തുളസി പറഞ്ഞത് ഇതുപോലെ ഹൃദയത്തെ സ്പര്‍ശിച്ച ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നാണ്. ജന്മനാട്ടിലെ പുതു തലമുറയുടെ ഈ സ്നേഹാദരവില്‍ അഭിമാനിക്കുന്നുവെ ന്നയിരുന്നു ഉദ്ഘടകനായിരുന്ന പദ്മഭൂഷന്‍ കാവാലം നാരായണ പണിക്കരുടെ അഭിപ്രായ പ്രകടനം.


ജനകീയമായ അമ്മയ്ക്കൂട്ടായ്മ രണ്ടാം തവണ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗ്രാമ പഞ്ചായത്തുകള്‍ മുഖാന്തിരം കണ്ടെത്തുന്ന അമ്മമാരെ പങ്കെടുപ്പിച്ചു വരുന്ന ഓഗസ്റ്റ്‌ 31 നു രാവിലെ 10 . 30 നു നടത്തുകയാണ് . ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു. സഹായങ്ങള്‍ നല്‍കി മുന്‍കാലങ്ങളില്‍ സൂര്യയ്ക്ക് കരുത്തു പകര്‍ന്ന പ്രിയപ്പെട്ടവര്‍ക്ക് നന്ദിയുടെ നറുമലരുകള്‍....

അമ്മയ്ക്കൊരോണത്തി നും ഓണോല്സവം 2012 നും സംഭാവനകള്‍ നല്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാവാലം സൂര്യ ക്ലബ്ബിന്റെ കാവാലം എസ് ബി ടി ബ്രാഞ്ചിലെ എസ്. ബി 57061160880 എന്ന അക്കൗണ്ട്‌ നമ്പറിലേക്ക് പണം അയക്കാം.Bank IFSC- SBTR0000229.എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണശംസകളോടെ

സെക്രട്ടറി , കാവാലം സൂര്യ

Tuesday, 14 August 2012

ഓണോല്സവം 2012

പ്രീയപ്പെട്ടവരേ ,


മണ്ണിലും മനസ്സിലും വസന്തം വിരിയിച്ചു വീണ്ടുമൊരോണം വിരുന്നെത്തുന്നു .മലയാളക്കര ദേശീയോത്സവം കൊണ്ടാടുമ്പോള്‍ കുട്ടനാടിനിത്  അതിരുകളില്ലാത്ത ആഹ്ലാദത്തിന്റെ പൂക്കാലമാണ്.ഓളപ്പരപ്പില്‍ കളിവള്ളങ്ങളുടെ മത്സരക്കുതിപ്പ്. കരയില്‍ വള്ളം കളിയുടെ ആരവം.


ദൂരെ കായലില്‍ മുങ്ങിത്തപ്പി 
ചേറിന്‍ പാളികള്‍ കുത്തിപ്പൊക്കി 
വയലിനു ചുറ്റും കൊട്ടവളച്ച
കരിമാലയന്മാര്‍ ജീവന്‍ നല്‍കിയ കുട്ടനാട് .......എന്ന് വയലാര്‍ പ്രകീര്ത്തിച്ച പ്രൌഡമായ ചരിത്രഭൂമിയില്‍ കാവാലം സൂര്യ യുവജനക്ഷേമാകേന്ദ്രം നിസ്വാര്‍ത്ഥ ജനസേവനത്തിന്റെ മുഖമായി നിശബ്ദപ്രയാണം തുടങ്ങിയിട്ട് 17 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നു.ഒരേ താളത്തില്‍ ഒരേ ആയത്തില്‍ ഒരേ ലക്ഷ്യത്തിലേക്ക് ഒരുമയോടെ തുഴയെറിഞ്ഞ് മുന്നേറുന്ന നമ്മുടെ ചിന്താമണ്ഡലങ്ങളില്‍  അനന്യമായ ചലനം സൃഷ്ട്ടിച്ചു പുതു സാമൂഹ്യവ്യവസ്ത്ഥിതിയുടെ മാര്‍ഗം തെളിയിച്ച മഹാരാധന്മാര്‍ക്ക് പ്രണാമം. സംഘസക്തിയും ഐക്യബോധവും  ഊട്ടിയുറപ്പിച്ചു നാടിന്റെ വിളക്കായി നാളകളെ  പ്രകാശഭരിതമാക്കുവാന്‍ ഞങ്ങള്‍ ഉണ്ടാകും. അനുഗ്രഹങ്ങളും സ്നേഹവാത്സല്യങ്ങളുമായി  അണിനിരന്നവര്‍ക്ക് നന്ദി. ഈ വര്‍ഷത്തെ ഓ ണോല്‍സവത്തിലേക്ക് ഏവരുടെയും  സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു.

ഓണോല്സവം 2012 ലെ കാര്യപരിപാടികളെ കുറിച്ചറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .
അമ്മയ്ക്കൊരു ഓണംകാവാലം സുര്യ യുവജനക്ഷേമ കേന്ദ്രത്തിന്റെ 17 -)o വാര്ഷികത്തിന്റെയും ഓണാഘോഷ പരിപാടികളുടെയും ഭാഗമായി 2011 ആഗസ്റ്റ് 31-)o തീയതി വെള്ളിയാഴ്ച "അമ്മയ്ക്കൊരു ഓണം"എന്ന ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നു 

വീടിന്റെയും നാടിന്റെയും സമസ്ത ഐശ്വര്യങ്ങള്‍ക്കും കാരണക്കാരായ നമ്മുടെ അമ്മമാര്‍ക്കായി കാവാലം സുര്യ സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മയില്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അമ്മമാരെ ആദരിക്കും. ബഹുമാനപ്പെട്ട MLA ശ്രീ ജി സുധാകരന്‍ മുഖ്യാതിഥി ആയിരിക്കുന്ന പ്രസ്തുത ചടങ്ങ് രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്താല്‍ സമ്പന്നമായിരിക്കും. ഈ ചടങ്ങിലേക്ക് നല്ലവരായ എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്തുകൊള്ളുന്നു.