Sunday 28 February 2010

കാവാലം





കാവാലം, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം. നാഗരികതയുടെ കാപട്യങ്ങള്‍ അധികം ഏറ്റുവാങ്ങിയിട്ടില്ലാത്ത ഈ കൊച്ചുഗ്രാമം  പച്ചപ്പട്ടുവിരിച്ച നെല്‍പ്പാടങ്ങളാലും കായലുകളാലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. സര്‍ദാര്‍ കെ. എം. പണിക്കര്‍, ഡോ. കെ. അയ്യപ്പപ്പണിക്കര്‍, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയ മഹാരഥന്‍മാര്‍ക്ക് ജന്മം നലികിയ ഈ നാടിനു കേരളത്തിന്‍റെ സാംസ്‌കാരിക ഭൂപടത്തില്‍ ഒഴിവാക്കാനാവാത്ത സ്ഥാനമാണുള്ളത്. ആലപ്പുഴ, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന കാവാലത്തിന്റെ ഹൃദയഭാഗത്തു കൂടി പമ്പാ നദി ഒഴുകുന്നു. ഓളപ്പരപ്പിലെ ഒളിമ്പിക്സ്‌ എന്നറിയപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പുത്തന്‍ അദ്ധ്യായങ്ങള്‍  എഴുതിചേര്‍ത്ത "കാവാലം ചുണ്ടന്‍" ഈ ഗ്രാമത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിപ്പിടിക്കുന്നു

Wednesday 24 February 2010

കാവാലം സൂര്യയുടെ സഹോദര സംഘടനകള്‍

കാവാലം സൂര്യയുടെ സഹോദര സംഘടനകള്‍
  • കാവാലം സൂര്യ ബാല വേദി
  • കാവാലം സൂര്യ നൃത്ത വേദി
  • കാവാലം സൂര്യ മിമിക്സ് ട്രൂപ്പ്
  • കാവാലം സൂര്യ കരകാട്ട സമിതി
  • കാവാലം സൂര്യ മിനി ലൈബ്രറി

കാവാലം സൂര്യ ഭരണസമിതി

2009 - 2010 സാമ്പത്തിക വര്‍ഷത്തെ കാവാലം സൂര്യയുടെ ഭരണസമിതി

രക്ഷാധികാരികള്‍
ശ്രീ. കാവാലം നാരായണപ്പണിക്കര്‍
ശ്രീ. എ. കെ. തങ്കപ്പന്‍

പ്രസിഡന്റ്‌
ശ്രീ. ബി. ശ്യാംകുമാര്‍

വൈസ് പ്രസിഡന്റ്‌
ശ്രീ. വിഷ്ണുകുമാര്‍. പി. ആര്‍.

സെക്രട്ടറി
ശ്രീ. ജി. ഹരികൃഷ്ണന്‍

ജോയിന്റ് സെക്രട്ടറി
ശ്രീ. ഉണ്ണികൃഷ്ണന്‍. ബി

ഖജാന്‍ജി
ശ്രീ. ശ്രീജിത്ത്‌

ഭരണസമിതി അംഗങ്ങള്‍
ശ്രീ. സുമേഷ്കുമാര്‍. യു
ശ്രീ. അഭിലാഷ്. പി. ആര്‍

ഉപദേശക സമിതി കണ്‍വീനര്‍മാര്‍
ശ്രീ. ടി.പി. ഷാജി
ശ്രീ. ജോമോന്‍ ജോസഫ്‌

Sunday 21 February 2010

കാവാലം സൂര്യ - ചരിത്രത്താളുകളിലൂടെ

നിസ്വാര്‍ത്ഥരായ ഒരു കൂട്ടം യുവാക്കളുടെ ലാഭേച്ച്ചയില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ കുട്ടനാട്ടിലെ ഏറ്റവും മികച്ച യുവജന സംഘടനയായി മാറിയ കാവാലം സൂര്യയുടെ ഓരോ പ്രവര്‍ത്തനങ്ങളും കാവാലം ജനതയുടെ മനസ്സില്‍ സുവര്‍ണ ലിപികളില്‍ എഴുതപെട്ടിരിക്കുകയാണ്.....കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി കാവാലത്തെ പ്രബുദ്ധരായ ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന അകമഴിഞ്ഞ സ്നേഹവും പ്രോത്സാഹനവുമാണ്, കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ഞങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നത്....ഈ സംഘടനയുടെ തുടക്കംമുതല്‍ നാളിതുവരെ ഞങ്ങളെ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ നല്ലമനസ്സുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കാവാലം സൂര്യയുടെ സുവര്‍ണ്ണചരിത്രത്തിലെ ചില തിളങ്ങുന്ന അദ്ധ്യായങ്ങള്‍ നിങ്ങള്‍ക്കുമുന്പില്‍ പങ്കുവയ്ക്കുന്നു...


1995 Aug 01 - സംഘടനാപ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് കാവാലം സൂര്യ രൂപീകരിച്ചു.


1999 Oct 21 - തിരുക്കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മസംഘങ്ങളുടെ രജിസ്റ്ററാക്കല്‍ ആക്ട്‌ പ്രകാരം ക്ലബ്‌ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ നമ്പര്‍ A 722/99.


2002 Nov 01 - കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള " നെഹ്‌റു യുവ കേന്ദ്രയില്‍" രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ നമ്പര്‍ 267/2002.


2002 Nov 14 - ക്ലബ്ബിന്റെ വിവിധ വികസനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ പോളഭാഗത്ത്‌ കേശവപിള്ള സംഭാവനയായി നല്‍കിയ സ്ഥലത്തിന്റെ രജിസ്ട്രഷന്‍ നടന്നു . ഞങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളിലും മാര്‍ഗദര്‍ശിയാവുകയും ഒരു ആസ്ഥനമന്ദിരം എന്ന ഞങ്ങളുടെ ചിരകാലസ്വപ്നത്തിലേക്കുള്ള പ്രയാണത്തിനു തുടക്കം കുറിക്കാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്ത ശ്രീ കേശവപിള്ള അവറുകളോടുള്ള നന്ദി നിസ്സീമമാണ്.


2003 Apr 11 - കോട്ടയത്തു നിന്നും ചങ്ങനാശ്ശേരിയില്‍ നിന്നും കൈനടിവഴി കവാലത്തെക്കുള്ള KSRTC ബസ്‌ സര്‍വിസുകള്‍ ആരംഭിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണം നല്‍കി.


2003 Aug 17 - കാവാലം സൂര്യയുടെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. റ്റി . എന്‍. രാമന്‍പിള്ള നിര്‍വഹിച്ചു .


2003 Aug 22 - നെഹ്‌റു യുവകേന്ദ്രയുടെ "പഞ്ചദിന ശ്രമദാന ക്യാമ്പ്‌" കാവാലം സൂര്യയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. നൂറുകണക്കിന് നാട്ടുകാരുടെ ജനകീയാപ്ങ്കാളിത്തം കൊണ്ട് ക്യാമ്പ്‌ ശ്രദ്ധേയമായി.


2003 Nov 6 - താത്കാലിക പെര്‍മിറ്റുമായെത്തിയ എട്ടോളം സ്വകാര്യബസ്സുകള്‍ നാട്ടുകാരും ക്ലബ്‌പ്രവര്‍ത്തകരും ചേര്‍ന്ന് ക്ലബ്‌ ആസ്ഥാനമായ പള്ളിയറക്കാവ് ജങ്ക്ഷനില്‍ തടഞ്ഞു. പ്രതിഷേധപ്രകടനവുമായി നീങ്ങിയ ഇരുപത്തിയന്ച്ചോളം സമരസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്യുകയും ഒടുവില്‍ ആലപ്പുഴ കളക്ടര്‍ ഇടപെട്ട് സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ്‌ റദ്ദാക്കുകയും ചെയ്തു. കാവാലം സൂര്യയുടെ നേതൃത്വത്തില്‍ സംയുക്ത സമരസമിതി രൂപീകരിക്കുകയും സ്വകാര്യബസ്സുകള്‍ക്കെതിരായ പോരാട്ടത്തില്‍ മുഴുവന്‍ കാവാലം ജനതയെയും അണിനിരത്തുകയും ചെയ്തു.


2004 Jul 4 - ചങ്ങനാശ്ശേരി സഞ്ജീവനി ആയുര്‍വേദ ആശുപത്രിയുമായി ചേര്‍ന്ന് ദ്വിദിന മെഡിക്കല്‍ ക്യാമ്പ്‌ ആരംഭിച്ചു.


2004 Aug 29 - "കാവാലം സൂര്യയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉത്ഘാടനം ബഹുമാന്യനായ ശ്രീ കാവാലം നാരായണപ്പണിക്കര്‍ നിര്‍വഹിച്ചു. കുട്ടനാട് എം എല്‍ എ ശ്രീ കെ. സി. ജോസഫ്‌ അധ്യക്ഷനായിരുന്നു. സമൂഹത്തിലെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ഈ ചടങ്ങ് കാവാലം ഗ്രാമത്തെയാകെ ഉത്സവാന്തരീക്ഷത്തില്‍ ആറാടിച്ചു.


2004 Nov 06 - കാവാലം ഗ്രാമപഞ്ചയാത്തുതല കേരളോത്സവത്തില്‍ "കാവാലം സൂര്യ" ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.


2005 Jul 06 - കാവാലം സൂര്യയുടെ ശ്രമഫലമായി അനുവദിക്കപ്പെട്ട "കാവാലം-കായംകുളം" വേണാട് ബസ്‌ സര്‍വീസ് ആരംഭിച്ചു. കുട്ടനാട്ടിലെ ആദ്യത്തെ വേണാട് ബസ്‌ സര്‍വീസ് ആണ് കാവാലത്തു നിന്നും ആരംഭിച്ചിരിക്കുന്നത്.


2005 Jul 10 - കാവാലം ഗ്രാമപഞ്ചയാത്തുതല കേരളോത്സവത്തില്‍ കാവാലം സൂര്യ വീണ്ടും ഓവറോള്‍ ചാമ്പ്യന്‍മാരായി.


2005 Oct 02 - കേന്ദ്ര യുവജനകാര്യ മന്ത്രാലയം "കാവാലം സൂര്യയെ" യുവ ജനക്ഷേമ കേന്ദ്രമായി ഉയര്‍ത്തി. ഈ പദവി ലഭിക്കുന്ന കുട്ടനാട്ടിലെ ആദ്യ സംഘടനയാണ് കാവാലം സൂര്യ. ആലപ്പുഴ പുറക്കാട്ടു വച്ചു നടന്ന ചടങ്ങില്‍ പ്രശക്തിപത്രവും ധനസഹായവും ലഭിച്ചു.


2005 Oct 12 - കാവാലം സൂര്യയുടെ ദശാബ്ദി അത്യഘോഷപൂര്‍വം കൊണ്ടാടി. സാംസ്‌കാരിക സമ്മേളനം ബഹുമാന്യനായ ആലപ്പുഴ എം പി ശ്രീ കെ എസ് മനോജ്‌ ഉത്ഘാടനം ചെയ്തു


മേല്‍പ്പറഞ്ഞിരിക്കുന്ന പ്രവര്‍ത്തനങ്ങളോടൊപ്പം ജനമനസ്സുകളില്‍ ഇടം നേടിയ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുകയും നാടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്ത് "കാവാലം സൂര്യ" മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്നു.

Wednesday 17 February 2010

കാവാലം സൂര്യ എന്നും നിങ്ങളോടൊപ്പം

ബൂലോകത്തിന്റെ അക്ഷ മുറ്റത്ത് കാവാലം സൂര്യ യുവ ജനക്ഷേമ കേന്ദ്രത്തിന്റെ ആദ്യത്തെ ചുവടു വയ്പ്പ്..........

"കലാകാരന്മാരുടെ നാടായ കാവാലത്ത് സംഘക്തിയുടെ കരുത്തുമായി അജയ്യമായൊരു യുവശക്തി"




കഴിഞ്ഞ പതിനഞ്ചു സംവത്സരങ്ങളായി കാവാലം ജനതയുടെ ആവേശവും ആത്മാവുമായി മാറിയ കാവാലം സൂര്യ, ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകളില്‍ നേടിയെടുത്ത സ്ഥാനം അനിര്‍വചനീയമാണ്.

സര്‍വാദരണീയനായ കാവാലം നാരായണപ്പണിക്കരുടെ രക്ഷകര്‍ത്ത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പ്പത്തിയന്ച്ചോളം ഊര്ജസ്വലരായ യുവാക്കള്‍ നാടിന്റെ വിവിധ വികസനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌.

വിവരസാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തില്‍ ഞങ്ങളും നിങ്ങളോടൊപ്പം പങ്കുചേരുകയാണ്. കാവാലം സൂര്യയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാവാലം എന്ന മനോഹരമായ ഗ്രാമത്തിലെ ഒരു പിടി വിശേഷങ്ങളും ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കുന്നു.

എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചു കൊണ്ട് ആരംഭിക്കട്ടെ.......