Friday 10 December 2010

എന്‍ എസ്സ് എസ്സ് ഹയര‍ സെക്ക​ണ്ടറി സ്കൂള്‍

കാവാലം എന്ന അതിമനോഹരമായ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് എന്‍ എസ്സ് എസ്സ് ഹയര‍ സെക്ക​ണ്ടറി സ്കൂള്‍ . കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തില്‍ നിന്ന് ഏകദേശം 18 കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 1927 ജൂണ്‍ 16 ന് ഒരു മിഡില്‍ സ്കൂള്‍ ആയിട്ടാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്  . ഓലിക്കല്‍ കുഞ്ഞന്‍ പണിക്കരും ,ശ്രി മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി ആണ് സ്കൂള്‍ ആരംഭിച്ചത്. ചാലയില്‍ ,ഓലിക്കല്‍ എന്നി കുടുംബങ്ങള്‍ സൗജന്യമായി നല്‍കിയ സ്ഥലത്തു പ്രവര്‍ത്തിക്കുന്ന ഈ  സ്കൂളിന്റെ മുന്‍ സാരഥികളില്‍ ചിലരാണ്  ശ്രീ . റ്റി കെ പരമേശ്വരന്‍ പിള്ള ,ശ്രീ. പരമേശ്വരന്‍കൈമള്‍ ,ശ്രീ. പി എന്‍ പരമേശ്വരന്‍നായര്‍ , ശ്രീമതി.സി കെ കുഞ്ഞുകുട്ടിയമ്മ എന്നിവര്‍. കാവാലം നാരായണപ്പണിക്കര്‍, ഡോ. കെ അയ്യപ്പപണിക്കര്‍, കാവാലം വിശ്വനാഥക്കുറുപ്പ് തുടങ്ങിയ പല പ്രശ്തരും ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.  ഇവരെ കൂടാതെ സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളില്‍ വിജയിച്ച ധാരാളം പേരെ ഈ സ്കൂള്‍ സംഭാവന ചെയ്തിട്ടുണ്ട് .

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന  ഈ പ്രദേശത്തിന് ഒരു സഹായമായി മാറാനും ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായി സാധാരണ ജനതയുടെ വിശ്വാസമാര്‍ജിക്കാനും ആ വിശ്വാസം കാത്തു സൂക്ഷിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം. പമ്പാ നദിയുടെ കൈവഴീ തീരത്തു തലയെടുപ്പോടെ നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം സാംസ്കാരിക കുട്ടനാടിന് തിലകക്കുറിയായി ശോഭിക്കുന്നു . 5 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം മീഡിയം പ്രവര്‍ത്തിച്ചുവരുന്നു കൂടാതെ +1,+2 ക്ലാസ്സുകളുമുണ്ട് . ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റര്‍ ശ്രീ . റ്റി കെ പരമേശ്വരന്‍ പിള്ളയും ,ആദ്യകാല മലയാളം അദ്ധ്യാപകനായ ശ്രീ .പി ആര്‍ പരമേശ്വരന്‍ പിള്ളയും ഇതിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍. വിവിധ ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളുടെ മാഗസിനുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. വിവിധവിഷയങ്ങളുടെ ക്ലബ്ബുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 
ശ്രി .ടി.കെ പരമേശ്വരന്പിള്ള 
പരമേശ്വരന്കൈമള്‍ 
പി എന്പരമേശ്വരന്നായര്‍ 
സി .കെ കുഞ്ഞുകുട്ടിയമ്മ
,പി . പരമേശ്വരന്നായര്
പി .ഡി പ്രഭാകരകര്ത്ത
എം .പി രാമകൃഷ്ണപണിക്കര്
കെ എസ്സ് നാരായണപിള്ള
കെ പി യശോദാമ്മ
ഗംഗാധരന്നായര്
ജി കുസുമകുമാരി അമ്മ
ബി രാധാമണിയമ്മ
കെ എന്ശാരദാമ്മ
കെ പുരുഷോത്തമന്പിള്ള
പി വിജയലക്ഷ്മി
പി എസ്സ് രാജശേഖരന്പിള്ള
പി എന്വിലാസിനി
കെ പി ലക്ഷ്മി ദേവി
കെ എസ്സ് ഗോപിനാഥ്
എം റ്റി ഉമാദേവി
ഉഷാഗോപിനാഥ്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കാവാലംനാരായണപ്പണിക്കര്
ഡോ. കെ അയ്യപ്പപണിക്കര്
കാവാലം വിശ്വനാഥക്കുറുപ്പ്
വെളിയനാട്ട് ഗോപാലകൃഷ്ണന്

1 comment:

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

പരിചയപ്പെട്ടു. ആശംസകള്‍