Showing posts with label Kavalam. Show all posts
Showing posts with label Kavalam. Show all posts

Sunday, 28 February 2010

കാവാലം





കാവാലം, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം. നാഗരികതയുടെ കാപട്യങ്ങള്‍ അധികം ഏറ്റുവാങ്ങിയിട്ടില്ലാത്ത ഈ കൊച്ചുഗ്രാമം  പച്ചപ്പട്ടുവിരിച്ച നെല്‍പ്പാടങ്ങളാലും കായലുകളാലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. സര്‍ദാര്‍ കെ. എം. പണിക്കര്‍, ഡോ. കെ. അയ്യപ്പപ്പണിക്കര്‍, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയ മഹാരഥന്‍മാര്‍ക്ക് ജന്മം നലികിയ ഈ നാടിനു കേരളത്തിന്‍റെ സാംസ്‌കാരിക ഭൂപടത്തില്‍ ഒഴിവാക്കാനാവാത്ത സ്ഥാനമാണുള്ളത്. ആലപ്പുഴ, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന കാവാലത്തിന്റെ ഹൃദയഭാഗത്തു കൂടി പമ്പാ നദി ഒഴുകുന്നു. ഓളപ്പരപ്പിലെ ഒളിമ്പിക്സ്‌ എന്നറിയപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പുത്തന്‍ അദ്ധ്യായങ്ങള്‍  എഴുതിചേര്‍ത്ത "കാവാലം ചുണ്ടന്‍" ഈ ഗ്രാമത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിപ്പിടിക്കുന്നു