Tuesday, 14 August 2012

അമ്മയ്ക്കൊരു ഓണം



കാവാലം സുര്യ യുവജനക്ഷേമ കേന്ദ്രത്തിന്റെ 17 -)o വാര്ഷികത്തിന്റെയും ഓണാഘോഷ പരിപാടികളുടെയും ഭാഗമായി 2011 ആഗസ്റ്റ് 31-)o തീയതി വെള്ളിയാഴ്ച "അമ്മയ്ക്കൊരു ഓണം"എന്ന ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നു 

വീടിന്റെയും നാടിന്റെയും സമസ്ത ഐശ്വര്യങ്ങള്‍ക്കും കാരണക്കാരായ നമ്മുടെ അമ്മമാര്‍ക്കായി കാവാലം സുര്യ സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മയില്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അമ്മമാരെ ആദരിക്കും. ബഹുമാനപ്പെട്ട MLA ശ്രീ ജി സുധാകരന്‍ മുഖ്യാതിഥി ആയിരിക്കുന്ന പ്രസ്തുത ചടങ്ങ് രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്താല്‍ സമ്പന്നമായിരിക്കും. ഈ ചടങ്ങിലേക്ക് നല്ലവരായ എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്തുകൊള്ളുന്നു.



Sunday, 13 May 2012

ശതാഭിഷേക നിറവില് കാവാലം !!!!


കുരുന്നുകൂട്ടം 2012


കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ തിരുവനന്തപുരം സോപാനം, കാവാലം സൂര്യ, കടുംതുടിക്കൂട്ടം എന്നിവയുടെ ആഭിമുഖ്യത്തില് കാവാലം ഗവ എല് പി സ്കൂളില് ഏപ്രില് 1 മുതല് 10 വരെ കുരുന്നുകൂട്ടം കലാ പരിശീലന കളരി നടന്നു.

150 ലേറെ കുട്ടികള് പങ്കെടുത്ത ഈ കലാ പരിശീലന കളരിക്ക്, പദ്മ ഭൂഷന് കാവാലം നാരായണ പണിക്കര്നേതൃത്വം നല്കി.

കുരുന്നുകൂട്ടത്തിലെ ചില ചിത്രങ്ങള് :