Wednesday, 17 February 2010

കാവാലം സൂര്യ എന്നും നിങ്ങളോടൊപ്പം

ഈ ബൂലോകത്തിന്റെ അക്ഷര മുറ്റത്ത് കാവാലം സൂര്യ യുവ ജനക്ഷേമ കേന്ദ്രത്തിന്റെ ആദ്യത്തെ ചുവടു വയ്പ്പ്..........

"കലാകാരന്മാരുടെ നാടായ കാവാലത്ത് സംഘശക്തിയുടെ കരുത്തുമായി അജയ്യമായൊരു യുവശക്തി"




കഴിഞ്ഞ പതിനഞ്ചു സംവത്സരങ്ങളായി കാവാലം ജനതയുടെ ആവേശവും ആത്മാവുമായി മാറിയ കാവാലം സൂര്യ, ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകളില്‍ നേടിയെടുത്ത സ്ഥാനം അനിര്‍വചനീയമാണ്.

സര്‍വാദരണീയനായ കാവാലം നാരായണപ്പണിക്കരുടെ രക്ഷകര്‍ത്ത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പ്പത്തിയന്ച്ചോളം ഊര്ജസ്വലരായ യുവാക്കള്‍ നാടിന്റെ വിവിധ വികസനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌.

വിവരസാങ്കേതികവിദ്യയുടെ ഈ കടന്നുകയറ്റത്തില്‍ ഞങ്ങളും നിങ്ങളോടൊപ്പം പങ്കുചേരുകയാണ്. കാവാലം സൂര്യയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാവാലം എന്ന മനോഹരമായ ഗ്രാമത്തിലെ ഒരു പിടി വിശേഷങ്ങളും ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കുന്നു.

എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചു കൊണ്ട് ആരംഭിക്കട്ടെ.......

1 comment: