Monday, 29 August 2011
അമ്മയ്ക്കൊരു ഓണം
കാവാലം സുര്യ യുവജനക്ഷേമ കേന്ദ്രത്തിന്റെ 16 -)o വാര്‍ഷികത്തിന്റെയും ഓണാഘോഷ പരിപാടികളുടെയും ഭാഗമായി 2011 സെപ്റ്റംബര്‍ 11-)o തീയതി ഞായറാഴ്ച "അമ്മയ്ക്കൊരു ഓണം" എന്ന ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നു
വീടിന്റെയും നാടിന്റെയും സമസ്ത ഐശ്വര്യങ്ങള്‍ക്കും കാരണക്കാരായ നമ്മുടെ അമ്മമാര്‍ക്കായി കാവാലം സുര്യ സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മ പദ്മശ്രീ. കാവാലം നാരായണപ്പണിക്കര്‍ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യനായ കഥകളി ആചാര്യന് ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി മുഖ്യാതിഥി ആയിരിക്കുന്ന പ്രസ്തുത ചടങ്ങില്‍ പ്രശസ്ത സിനിമ താരം ശ്രീ. കൊല്ലം തുളസി അമ്മമാരെ ആദരിക്കും. രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് നല്ലവരായ എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്തുകൊള്ളുന്നു.
Thursday, 25 August 2011
ഓണോല്സവം 2011
പ്രീയപ്പെട്ടവരെ കര്‍ക്കിടകം പെയ്തൊഴിഞ്ഞു ചിങ്ങവെയിലും ഓണനിലാവും പരക്കുന്നു. മലയാള നാടിനിതു വസന്തകാലം. എണ്ണമറ്റ സ്മരണകളുടെ ഇതിഹാസ ഭൂമിയില്‍ സത്യസന്ധവും ഊര്‍ജസ്വലവുമായ പ്രവര്‍ത്തന മികവുമായി കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രം ഈ ചെത്ര മാസത്തില്‍ പതിനാറാം വര്‍ഷത്തിലേക്ക് കാലൂന്നുകയാണ്.
കായല്‍ രാജാവ് മുരിക്കന്‍ തീര്‍ത്ത കണ്ണെത്താദൂരം പരന്ന കായല്‍ നിലങ്ങള്‍........പണിക്കര്‍ ത്രയം കലയുടെയും സാഹിത്യത്തിന്റെയും വിസ്മയം വിരിയിച്ച പൂക്കൈതയാറിന് തീരം.........വെല്ലുവിളികളെ വള്ളപ്പാടുകള്‍ക്ക് തുഴഞ്ഞു തോല്‍പ്പിക്കുന്ന കുട്ടനാടന്‍ കൈക്കരുത്ത്.....മണ്ണില്‍ പൊന്നു വിളയിക്കുന്ന തൊഴിലാളി ഐക്യം......നാടിന്റെ പൈതൃകങ്ങള്‍ നെഞ്ചിലേറ്റി നന്മയുള്ളവര് ചൊരിഞ്ഞ അകമഴിഞ്ഞ പിന്തുണയുമായി കാവാലം സൂര്യ യാത്ര തുടരുന്നു..... ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകള്‍ തേടി, നന്മകള് തേടിയാണീ പ്രയാണം....നാടിനെ ഗ്രസിക്കുന്ന വിപത്തുകള്‍ക്കെതിരെ നമ്മുക്ക് ഒരുമയുടെ മനുഷ്യമതില്‍ തീര്‍ക്കാം. ഒപ്പം ഓണോല്സവം ഹൃദയത്തിലേറ്റാന്‍ ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
Subscribe to:
Posts (Atom)