കാവാലത്തിന്റെ സാംസ്കാരിക സിരാകേന്ദ്രമായ കാവാലം സൂര്യയുടെ ആസ്ഥാനമന്ദിര മാണ് മുകളില്‍ കാണുന്നത്. സൂര്യ യുവജനക്ഷേമ കേന്ദ്രത്തിലെ ഓരോ അംഗങ്ങളുടെയും നിശ്ചയദാര്‍ഡ്യത്തിന്റെയും ആത്മസമര്പ്പനത്തിന്റെയും പ്രതീകമായി, കാവാലം ഗ്രാമത്തിനൊരു തിലകക്കുറിയായി ഈ സാംസ്കാരിക കേന്ദ്രം ഉയര്ന്നുനില്ക്കുന്നു. കാവാലം സൂര്യയുടെ വിവിധ വികസനോന്മുഖ പ്രവര്‍ത്തനങ്ങളോടൊപ്പം കാവാലം ഗ്രാമ പഞ്ചായത്തിന്റെയും നെഹ്റു യുവകേന്ദ്രയുടെയും നിരവധി അനവധി പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടം ആതിഥ്യം വഹിക്കുന്നു. ഈ സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ആക്ര്യഷ്ട്ടനായ പോളഭാഗത്തു വീട്ടില്‍ ശ്രീ. കേശവപിള്ള സംഭാവനയായി നല്കിയ സ്ഥലത്താണ് ഈ ഓഫീസ് മന്ദിരം പണി കഴിപ്പിച്ചിട്ടുള്ളത്. കാവാലം ഗ്രാമ പഞ്ചായത്തിന്റെയും നെഹ്റു യുവകേന്ദ്രയുടെയും സാമ്പത്തിക സഹായത്തോടൊപ്പം കാവാലം ഗ്രാമത്തിലെ നല്ലവരായ എല്ലാ നാട്ടുകാരുടെയും സഹായ സഹകരണങ്ങളും ഓഫീസ് മന്ദിരത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തില്‍ നിര്‍ണായകമായി. ഈ സംഘടനയിലെ ഓരോ അംഗങ്ങളുടെയും സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നുകൊണ്ട് 2005 ഓഗസ്റ്റ് 29-)o തീയതി പദ്മഭൂഷന്‍ കാവാലം നാരായണപ്പണിക്കര്‍ ഈ സാംസ്കാരിക കേന്ദ്രം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കുട്ടനാട് എം എല്‍ എ ശ്രീ കെ. സി. ജോസഫ് അധ്യക്ഷനായിരുന്നു. സമൂഹത്തിലെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ഈ ചടങ്ങ് കാവാലം ഗ്രാമത്തെയാകെ ഉത്സവാന്തരീക്ഷത്തില്‍ ആറാടിച്ചു.
7 comments:
Jai Jai kavalam surya
Jai Jai kavalam surya
surya the beauty Of kavalam
Surya nadinte navanu.. nerinte kannanu.. Nattarude jeevananu.. love u so much...
best wishes
Ratheesh,
KSA
THUDARNNULLA PRAVARTHANGALIL
ELLAVIDA BHAVUGANGALUM.
Ratheesh Krishnan,
Kingdom Of Saudi Arabia.
Congrats boys, for these great thing.
Best Regards,
SONY
KSA.
Post a Comment