Tuesday, 28 August 2012

അമ്മയ്ക്കൊരോണം

കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രത്തിന്റെ ഓണോല്സവത്തോട്‌ അനുബന്ധിച്ച് നടത്തുന്ന മനുഷ്യ സ്നേഹത്തിന്റെ മഹത്തായ വിളംബരം. ഓരോ മനുഷ്യന്റെയും ഉള്ളിന്റെയുള്ളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഹൃദയ വികാരം.....അമ്മ.

ജീവിത യാത്രയില്‍ നമ്മെ കൈപിടിച്ച് നടത്തിയവര്‍ അനേകര്‍ ഉണ്ടാകാം. സ്നേഹം നല്‍കി , എല്ലാം നല്‍കി നമ്മെ നാമാക്കിയ പിതാവിനെ മറക്കുന്നില്ല . എന്നാല്‍ എല്ലാതിനെയും പിന്തള്ളുന്ന നാമമല്ലേ എല്ലാവര്‍ക്കും അമ്മ.

ആധുനിക കാലത്ത് ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ സ്വന്തം അമ്മയ്ക്ക് പോലും സ്നേഹം നല്കാന്‍ കഴിയാത്ത കാലത്ത് മഹത്തായ ഒരു ഉദ്യമം.. അതായിരുന്നു കാവാലം സൂര്യ കഴിഞ്ഞ വര്‍ഷം ആദ്യമായി സംഘടിപ്പിച്ച അമ്മയ്ക്കൊരോണം. ജീവിത സായാഹ്നത്തില്‍ തനിച്ചായി പോയ അമ്മമാരെ പൊന്നോണ നാളില്‍ ഒരു വേദിയില്‍ അണിനിരത്തി അവര്‍ക്ക് പുതു തലമുറയുടെ സ്നേഹാദരം.

രോഗാതുരരും വിധവകളും ഒക്കെയായ അമ്മമ്മാര്‍ക്കും അമ്മൂമാര്‍ക്കുമോപ്പം കഴിഞ്ഞ തവണ കലാ രംഗത്ത്‌ ശ്രദ്ധേയരായ അമ്മമാര്‍ അടക്കം 116 പേര്‍ പങ്കെടുത്തു. കാവാലം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നുമുള്ള നന ജാതി മതങ്ങളില്‍ പെട്ട അമ്മമാര്‍ അതിര്‍വരമ്പുകള്‍ ഏതുമില്ലാതെ ഒത്തു ചേര്‍ന്നു. അവര്‍ ഗത കാല സ്മരണകള്‍ അയവിറക്കി. ഓണക്കളികള്‍ അവതരിപ്പിച്ചു. ഒരു മിച്ചു ഓണ സദ്യ ഉണ്ടു. ഉദാരമതികളുടെ സഹായത്താല്‍ എല്ലാവര്‍ക്കും ഓണ പുടവകളും സമ്മാനിച്ചു.

മുഖ്യ അതിഥി  ആയി പങ്കെടുത്ത പ്രസിദ്ധ സിനിമ താരം കൊല്ലം തുളസി പറഞ്ഞത് ഇതുപോലെ ഹൃദയത്തെ സ്പര്‍ശിച്ച ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നാണ്. ജന്മനാട്ടിലെ പുതു തലമുറയുടെ ഈ സ്നേഹാദരവില്‍ അഭിമാനിക്കുന്നുവെ ന്നയിരുന്നു ഉദ്ഘടകനായിരുന്ന പദ്മഭൂഷന്‍ കാവാലം നാരായണ പണിക്കരുടെ അഭിപ്രായ പ്രകടനം.


ജനകീയമായ അമ്മയ്ക്കൂട്ടായ്മ രണ്ടാം തവണ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗ്രാമ പഞ്ചായത്തുകള്‍ മുഖാന്തിരം കണ്ടെത്തുന്ന അമ്മമാരെ പങ്കെടുപ്പിച്ചു വരുന്ന ഓഗസ്റ്റ്‌ 31 നു രാവിലെ 10 . 30 നു നടത്തുകയാണ് . ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു. സഹായങ്ങള്‍ നല്‍കി മുന്‍കാലങ്ങളില്‍ സൂര്യയ്ക്ക് കരുത്തു പകര്‍ന്ന പ്രിയപ്പെട്ടവര്‍ക്ക് നന്ദിയുടെ നറുമലരുകള്‍....

അമ്മയ്ക്കൊരോണത്തി നും ഓണോല്സവം 2012 നും സംഭാവനകള്‍ നല്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാവാലം സൂര്യ ക്ലബ്ബിന്റെ കാവാലം എസ് ബി ടി ബ്രാഞ്ചിലെ എസ്. ബി 57061160880 എന്ന അക്കൗണ്ട്‌ നമ്പറിലേക്ക് പണം അയക്കാം.Bank IFSC- SBTR0000229.എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണശംസകളോടെ

സെക്രട്ടറി , കാവാലം സൂര്യ

No comments: