Tuesday 4 May 2010

കുരുന്നുകൂട്ടം 2010

കേന്ദ്ര സംഗീത നാടക അകാദമിയുടെയും കാവാലം സൂര്യ യുവ ജനക്ഷേമത്തിന്റെയും തിരുവനന്തപുരം സോപാനം കലാ  സമിതിയുടെയും സംയുക്താഭിമുഘ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള "കുരുന്നുകൂട്ടം" - കുട്ടികള്‍ക്കായുള്ള  കലാ പരിശീലനക്കളരി മെയ്‌ ഒന്നാംതീയതി മുതല്‍ പന്ത്രണ്ടാം തീയതി വരെ കാവാലം എല്‍. പി. സ്കൂളില്‍വച്ച് നടത്തപ്പെടുന്നതാണ്. കേന്ദ്ര സംഗീത നാടക അകാദമി ചെയര്‍മാന്‍ ശ്രീ. കാവാലം നാരായണപ്പണിക്കര്‍ ഉദ്ഘാടനം ചെയ്യുന്ന ഈ കൂട്ടായ്മ കുട്ടനാട്ടിലെ കുരുന്നു കലാകാരന്‍മാരുടെയും കലാകാരികളുടെയും സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനുള്ള മികച്ച ഒരു വേദിയാണ് ഒരുക്കുന്നത്.

കലാ രംഗത്ത് പുതു തലമുറയെ വാര്‍ത്തെടുക്കാനുള്ള കാവാലം സുര്യയുടെ അനവധി നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന 'കുരുന്നുകൂട്ടം" കഴിഞ്ഞ നാലുസംവത്സരങ്ങളായി കുട്ടനാട്ടിലെ അഞ്ഞൂറോളം കുരുന്നു പ്രതിഭകള്‍ക്ക് കലാപരിശീലനത്തിനുള്ള സുവര്‍ണ്ണാവസരമാണ് ഒരുക്കിക്കൊടുക്കുന്നത്. ശ്രീ. കാവാലം നാരായണപ്പണിക്കരുടെ  നേതൃത്വത്തില്‍ സോപാനത്തിലെ ഒരു കൂട്ടം കലാകാരന്‍മാര്‍ കുട്ടികളെ പാട്ടിന്റെയും നാടകത്തിന്റെയും മായാലോകത്തിലേക്ക് ആനയിക്കും. 

No comments: